ഇന്ത്യന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ എത്ര പ്രധാന്യം???
2012 ഡിസംബര്‍ മാസത്തില്‍ ഡല്‍ഹിയില്‍ 23 കാരിക്ക് നേരെ നടന്ന ക്രൂരമായ പീഡനം അതായിരുന്നു ഇന്ത്യയിലെ സ്ത്രീ സുരക്ഷയിലേക്ക് ശ്രദ്ധതിരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായ പ്രക്ഷോഭങ്ങള്‍ സ്ത്രീ സുരക്ഷ എന്നത് രാജ്യത്താകമാനം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമായി മാറ്റി. വിഷയം രാഷ്ട്രീയക്കാരുടെ മേശപ്പുറത്തേക്കും ചര്‍ച്ചക്കെത്തി.
തെരഞ്ഞെടുപ്പ് അടുത്തതോടെ ചര്‍ച്ചകളില്‍ സ്ത്രീ സുരക്ഷ പ്രധാന ഇടം നേടി. എംഡിആര്‍എ/ ആവാസ് നടത്തിയ സര്‍വെയില്‍ രാജ്യത്തെ 90 ശതമാനം വോട്ടര്‍മാരുടെയും പ്രഥമ ആവശ്യം സ്ത്രീ സുരക്ഷ തന്നെയായിരുന്നു. അഴിമതി പോലും രണ്ടാം സ്ഥാനത്തായിരുന്നു. സര്‍വെ പ്രകാരം നിലവില്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടത്തി വരുന്ന പദ്ധതികള്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പര്യാപ്തമല്ലെന്നായിരുന്നു 75 ശതമാനം പേരുടെയും അഭിപ്രായം.
എന്തൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍?
വനിതാ സംവരണ ബില്ലായിരുന്നു ഏറ്റവും പ്രധാനം. പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സംവരം സ്ത്രീകള്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള ബില്ല്. മറ്റൊന്ന് കൂട്ടമാനഭംഗം പോലുള്ള കേസുകളില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കാന്‍ അതിവേഗ കോടതികള്‍. ഇവയായിരുന്നു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രധാന ലക്ഷ്യങ്ങള്‍.
49 വര്‍ഷമായി അധികാരത്തിലുള്ള സോണിയ ഗാന്ധി എന്ന കരുത്തുറ്റ വനിതയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉറപ്പു നല്‍കിയത് ഓരോ പൊലീസ് സ്‌റ്റേഷനുകളിലും 25 ശതമാനം വനിതാ ഉദ്യോഗസ്ഥരെ നിയമിക്കും എന്നായിരുന്നു.
സ്ത്രീ സുരക്ഷ പ്രധാന ലക്ഷ്യം എന്നാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞത്.
ഇനി സാധാരണക്കാരുടെ പാര്‍ട്ടിയായി രൂപം കൊണ്ട് ഡല്‍ഹിയില്‍ വന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയാകട്ടെ സ്ത്രീ സുരക്ഷയാണ് രാജ്യത്തെ പ്രധാന പ്രശ്‌നം എന്നാണ് ഉയര്‍ത്തിക്കാട്ടിയത്.
ഈ ഉറപ്പുകളും വാഗ്ദാനങ്ങളും എത്രയേറെ വിശ്വസനീയമാണ്
ഓരോ തെരഞ്ഞെടുപ്പിലും ഇതുപോലുള്ള വാഗ്ദാനങ്ങള്‍ പ്രത്യക്ഷമാകുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യാറുണ്ട്. പ്രശ്‌നങ്ങള്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കാമെങ്കിലും പരിഹാരങ്ങള്‍ പലപ്പോഴും പരിമിതമാണ്.
ഡല്‍ഹി കൂട്ടമാനഭംഗത്തിനു ശേഷമുണ്ടായ മുറവിളികളുടെ ഭാഗമായി ചില മാറ്റങ്ങള്‍ ഉണ്ടായി. ക്രിമിനല്‍ ലോ അമെന്‍ഡ്‌മെന്റ് ആക്ട് 2013 വന്നു. ഇതോടെ സ്ത്രീകളെ ഒളിഞ്ഞു നോട്ടം, മറ്റുള്ളവരുടെ ലൈംഗിക ചെയ്തികള്‍ രഹസ്യമായി നിരീക്ഷിക്കല്‍ തുടങ്ങിയവയും കുറ്റമായി. ഇതു കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെയും ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാനുള്ള അവകാശം ലഭ്യമായി.
എന്നാല്‍ അതേസമയം വിവാഹിതരായ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ഒരു നിയമങ്ങളും നിലവിലില്ല. ഭര്‍ത്താവിന്റെ ലൈംഗിക ക്രൂരത പീഡനമാകുന്നില്ല എന്നാണ് നിയമത്തില്‍ പറയുന്നത്.
ആറു പോയിന്റുകളുമായി സ്ത്രീ സുരക്ഷക്കായുള്ള വുമണിഫെസ്റ്റോ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം സ്ത്രീ സംരക്ഷകര്‍.
Educate for equality; make laws count; put women in power; appoint police for the people; enact swift, certain justice; and ensure a flourishing economy എന്നിവയാണ് ആറ് പോയിന്റുകള്‍.
എന്നാല്‍ നിയമങ്ങളുടെ അപര്യാപ്തതയോ കുറ്റമോ അല്ല ഇന്ത്യയുടെ ഈ അവസ്ഥയ്ക്ക് കാരണം. കുറ്റമറ്റ രീതിയില്‍ ഈ നിയമങ്ങളെ രാജ്യത്ത് നടപ്പാക്കാന്‍ കഴിയുന്നില്ല. മറ്റൊരു പ്രശ്‌നം രാജ്യത്തെ ഭീമമായ ജന സംഖ്യയാണ. 1.2 മില്യണ്‍ വരുന്ന വ്യത്യസ്ത സ്വഭാവ സവിശേഷതകളും സംസ്‌കാരവും ഉള്ള ഒരു ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് ഒരു വെ്ല്ലുവിളിയാണ്. സ്ത്രീ സുരക്ഷക്ക് സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയും സമൂഹത്തിന്റെ മന:സ്ഥിതിയിലാണ് മാറ്റം വരുത്തേണ്ടത്. അതിനീ വാഗ്ദാനങ്ങള്‍ക്കാകുമോ???

