ഈ നിയമത്തിലെ 3-ാം വകുപ്പ പ്രകാരം സ്ത്രീകളെ തൊഴിലിടങ്ങളില്‍ ലൈംഗികമായി പീഢിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. ലൈഗിക സ്വഭാവമുള്ള ശാരീരികനീക്കങ്ങളും സ്പര്‍ശനങ്ങളും, ലൈംഗിക ആഭിമുഖ്യം ആവശ്യപ്പെടുക, ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍, ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ കാണിക്കല്‍, തുടങ്ങിയ സ്വാഗതാര്‍ഹമല്ലാത്ത എല്ലാ നീക്കങ്ങളും പ്രവര്‍ത്തികളും ലൈംഗിക പീഢനം എന്ന കൃത്യത്തില്‍ പെടുമെന്നും ഈ നിയമം അനുശാസിക്കുന്നു.
ഇന്ത്യയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്‌റ്റേഡിയം, സ്‌പോര്‍ട്‌സ് കോപ്ലക്‌സ്, സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ട്, കളി സ്ഥലങ്ങള്‍,ഡിപ്പാര്‍ട്ട്‌മെന്റ്, സംഘടന, സ്ഥാപനങ്ങള്‍,സംരംഭങ്ങള്‍, മറ്റു ജോലി സ്ഥലങ്ങള്‍ തുടങ്ങിയ സ്ത്രീകള്‍ ജോലിചെയ്യുന്നതും ജോലി ആവശ്യാര്‍ഥവും എത്താനിടയുള്ളതുമായ എല്ലാ സ്ഥലങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു. ജോലിക്കാരായ സ്ത്രീകള്‍ക്ക് മാത്രമല്ല, ഇത്തരം സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന മറ്റ് സ്ത്രീകള്‍ക്കും ഈ നിയമപ്രകാരം അവകാശങ്ങളുണ്ടായിരിക്കുമെന്നത് ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വീടുകളില്‍ പ്രതിഫലം പറ്റി ജോലി ചെയ്യുന്ന സ്ത്രീകളെയും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവികസനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെങ്കിലും പുരോഗതിയെ നിഷ്പ്രഭമാക്കുംവിധം രാജ്യത്ത് സ്ത്രീപീഡനങ്ങളും പെരുകുന്ന സാഹചര്യത്തില്‍ ഈ നിയമത്തിന്റെ പ്രസക്തി വളരെ വലുതാണ്.
എന്നാല്‍ നിയമം എത്രത്തോളം പ്രാബല്യത്തിലാകുന്നു എന്നതാണ് ചോദ്യം. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ഉയര്‍ന്നു വന്ന കേസുകളില്‍ ഭൂരിഭാഗവും ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പുരുഷന്‍മാരെക്കുറിച്ചാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഇരയാകുന്നതാകട്ടെ ഇവരുടെ കീഴില്‍ പണിയെടുക്കുന്ന സാധാരണക്കാരായ യുവതികളും. പലപ്പോഴും അധികാരികള്‍ ഈ വമ്പന്മാര്‍ക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്നുണ്ട്. തൊഴിലും ജീവിതവും നല്‍കുന്ന മേലാളന്‍മാര്‍ തന്നെ കുറ്റവാളികളാകുമ്പോള്‍ പരാതിപ്പെടാനോ മിണ്ടാനോ കഴിയാതെ പല പെണ്‍കുട്ടികളും ശബ്ദമടക്കുന്നുവെന്നതാണ് വസ്തുത.
ജോലി നഷ്ടപ്പെടുമെന്നും പരാതിയുമായി പോയെന്ന് പുറം ലോകം അറിഞ്ഞാല്‍ തനിക്ക് മറ്റൊരു ജോലി ലഭിക്കില്ലെന്നും അതോടെ തന്റെ ജീവിതം വഴിമുട്ടുമെന്നും കരുതുന്ന പലരും മേലാളന്മാര്‍ക്ക് മുന്നില്‍ മൗനം ഭജിക്കേണ്ടിവരുന്നു.
ലേഡി യു ആര്‍ നോട്ട് എ മാന്‍ എന്ന പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം മുംബൈ നഗരത്തിലെ 45 ശതമാനം സ്ത്രീകളും ബംഗളുരുവിലെ 40 ശതമാനം സ്ത്രീകളും തങ്ങള്‍ക്കു നേരെ ഓഫീസിനുള്ളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതിയുമായി പോകുന്നില്ല എന്ന അഭിപ്രായം ഉള്ളവരായിരുന്നു. പാരാതി നല്‍കിയാലും ഒരു ഗുണവും ലഭിക്കുന്നില്ല എന്നതാണ് ഇവര്‍ പറയുന്ന ന്യായം. തങ്ങള്‍ക്കു നേരെ ലൈംഗീക ആക്രമണം ഉണ്ടായെന്ന് ഓഫീസിനുള്ളില്‍ അറിഞ്ഞാല്‍ അത് ഗോസിപ്പ് ആയി മാറുമെന്നും തങ്ങള്‍ കേന്ദ്ര കഥാപാത്രമാകുമെന്നും അഭിപ്രായപ്പെടുന്ന 53 ശതമാനം സ്ത്രീകളായിരുന്നു ഡല്‍ഹിയിലുള്ളത്. ഹൈദരാബാദില്‍ നിന്നുള്ള 44 ശതമാനം പേരും പൂനെയില്‍ നിന്നുള്ള 57 ശതമാനം പേരും സമാന അഭിപ്രായക്കാരായിരുന്നു.
സൂക്ഷമായ കണ്ണിമതെറ്റാതെയുളള നോട്ടം പീഡനത്തിന്റെ നിയമത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ പുരുഷനായ ഓഫീസറുടെ ചുഴ്ന്നുള്ള നോട്ടം ഒരുതരം പീഡനം തന്നെയാണെന്നാണ് ഒരു വിഭാഗം സ്ത്രീകള്‍ പറയുന്നത്.
തേജ് പാലിനെതിരെ ശബ്ദമുയര്‍ത്താന്‍ സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തക തയ്യാറായതും മറ്റും ചികച്ചും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകല്‍ക്ക് സ്ഥലം മാറ്റമോ മറ്റോ വാങ്ങി രക്ഷപ്പെടാനാകും. എന്നാല്‍ അഷ്ടിക്ക് വകയില്ലാത്ത വീടുകളില്‍ നിന്നും മറ്റും ഒരു ജീവനോപാധി എന്ന നിലയില്‍ ജോലിക്ക് പോകുന്ന പെണ്‍കുട്ടികളില്‍ പലരും മിണ്ടാന്‍ കഴിയാത്തവര്‍ തന്നെയാണ് ഇന്നും. പരാതിക്കാര്‍ക്ക് ഭീഷണിയും സമ്മര്‍ദങ്ങളും നേരിടേണ്ടിവരുന്നതും അസാധാരണമല്ല. നിയമനടപടികള്‍ മറ്റൊരു പീഡനമാവുകയും ഒടുവില്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യുമോ എന്ന ഭയം പരാതിക്കാര്‍ക്ക് പൊതുവെയുള്ളത്.

so you had been working on this last night , good.
ReplyDeletethis is a landmark legislation empowering women , making them fight against sexual harassment at work place.like you said the question is proper implementation.our society is patriarchal society, it won't accept women as equal to men.i know a case, where a lady complained against domestic violence . no one blamed her husband everyone was blaming her for filing a complaint against her husband at the local police station and women's cell.
I think it will take time to change the attitude of indian society towards gender equality.this doesn't mean there is no point in fighting for gender equality.
continue the struggle for gender equality. together we can make this country a women friendly one where gender equality will be the biggest asset.
SALUTES TO ALL WOMEN
-fredy
തൊഴിലിടങ്ങളിൽ / പൊതു സ്ഥലത്ത് ലൈഗിക സ്വഭാവമുള്ള ശാരീരികനീക്കങ്ങളും സ്പര്‍ശനങ്ങളും, ലൈംഗിക ആഭിമുഖ്യം ആവശ്യപ്പെടുക, ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍, തുടങ്ങിയവ സ്ത്രീയിൽ നിന്ന് പുരുഷന് നേരിടേണ്ടി വന്നാൽ ആ പുരുഷന് സംരക്ഷണം കൊടുക്കുന്ന ഏതെങ്കിലും നിയമം ഈ നാട്ടിൽ ഉണ്ടോ ? പോട്ടെ, സംരക്ഷണം വേണ്ട, മാനുഷിക പരിഗണന മാത്രം കണക്കാക്കി നീതി കിട്ടുമോ? സത്യസന്ധമായി പറഞ്ഞാൽ ഉത്തരം "ഇല്ല " എന്നു തന്നെ ആയിരിക്കും. ഒരു സ്ത്രീയുടെ ഭാഗത്തു നിന്ന് ഒരിക്കലും അങ്ങനെ ഉണ്ടാവില്ല എന്നായിരിക്കും ഇതിന് 90% പേരും നിരത്തുന്ന ന്യായം. സ്ത്രീകൾ മുഴുവൻ ദേവതകൾ.മാലാഖമാർ.... അവർ ഒരിക്കലും കള്ളം പറയില്ല... ലൈംഗിക ആഭിമുഖ്യമോ നീക്കങ്ങളോ നടത്തില്ല..പുരുഷന്മാർ എല്ലാം വേട്ടക്കാർ... കാമ ഭ്രാന്തന്മാർ എന്ന വികലമായ വിലയിരുത്തലിലും വിഡ്ഢിത്തരത്തിലും പടച്ചുണ്ടാക്കിയ കുറെ നിയമങ്ങൾ ആണ് ഇപ്പോഴും നമ്മൾ പിന്തുടരുന്നത്. കഴിഞ്ഞ 2 വർഷങ്ങൾക്കുള്ളിൽ കോടതികളിൽ വന്നിട്ടുള്ള കേസുകളും വിധികളും പഠന വിധേയമാക്കിയാൽ മാത്രം മതി ഇത്തരം സമീപനങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കാൻ...
ReplyDeleteഇത്തരം കാഴ്ചപ്പാടുകൾ വെച്ചു പുലർത്തിയിരുന്ന ഒരാൾ ആയിരുന്നു ഞാനും മുൻപ്. എന്നാൽ പത്രപ്രവർത്തന മേഖലയിൽ എത്തി, ഒരു ന്യൂസ് ഫോടോഗ്രാഫെർ എന്ന നിലയിൽ പോലീസ് സ്റ്റെഷനുകളിലും കോടതികളിലും ഇത്തരം കേസുകളുമായി അടുത്തു ബന്ധപ്പെടാൻ ഇടയായതോടെയാണ് കാര്യങ്ങളുടെ യഥാർത്ഥയങ്ങൾ അറിയാൻ തുടങ്ങിയത്. വനിതാ കമീഷൻ അംഗങ്ങളും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനും ഒക്കെയാണ് പറയുന്നത് അവരുടെ മുൻപിൽ വന്നിട്ടുള്ള കേസുകളിൽ ഭൂരിപക്ഷവും (സ്ത്രീകൾ വാദികൾ ആയവ) കള്ള കേസുകൾ ആണെന്ന്. ഈ കേസുകളിലെ വില്ലത്തികൾ ആയ സ്ത്രീകളെ ന്യായീകരിക്കാൻ മുന്നോട്ടു വരുന്ന പുരുഷ വിദ്വേഷികൾ ആയ മഹിളാമണികൾ സൌകര്യപൂർവ്വം മറക്കുന്ന ഒരു കാര്യമുണ്ട്. ഈ കള്ളികൾ ആയ സാമൂഹ്യ വിരുദ്ധ ശക്തികളെ വർഗ്ഗ സ്നേഹം പറഞ്ഞു തലയിലെറ്റുമ്പോൾ മറുവശത്ത് തകർന്നടിയുന്നതും സ്ത്രീ ജീവിതങ്ങൾ തന്നെ. കള്ള കേസുകളിൽ പെട്ട് ഇരുമ്പഴിക്കുള്ളിൽ ആകുന്ന നിരപരാധികൾ ആയ പുരുഷന്മാരുടെ ഭാര്യ,അമ്മ,സഹോദരി,മകൾ...എല്ലാം സ്ത്രീകൾ തന്നെ...പെണ്ണു പിടിയന്റെ മകളും പീടനവീരന്റെ സഹോദരിയും ഒക്കെയായി അധിക കാലം ജീവിക്കാൻ ആവില്ല നമ്മുടെ 'പരിഷ്കൃത' സമൂഹത്തിൽ.നല്ല ശതമാനവും ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു.നിഷേധിക്കപ്പെട്ട നീതിയുടെ നീറ്റലിൽ വളരുന്ന മക്കളാകട്ടെ എല്ലാവരോടും പകയോടെ സാമൂഹിക വിരുദ്ധർ ആയി മാറുന്നു.
വളരെ വേദനയോടെ പറയട്ടെ,ഇതിന്റെ ഉത്തരവാതികൾ നല്ല പങ്കും മാധ്യമങ്ങൾ ആണ്.ഒരു സ്ത്രീ പരാതി കൊടുത്താൽ പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന പുരുഷന്റെ ചിത്രവും കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ പോലും പ്രസിദ്ധീകരിക്കുന്നതിനു മത്സരം ആണ്. അയാളെ പീഡന വീരൻ ആയി മുദ്രകുത്തി കഴിഞ്ഞു.കാലങ്ങൾക്ക് ശേഷം അയാളെ നിരപരാധി എന്നു കണ്ടു കോടതി വെറുതെ വിട്ടേക്കാം. അത് ആരറിയാൻ..?? എന്നാൽ പ്രതി സ്ത്രീ ആണെങ്കിലോ..ഫോട്ടോ കൊടുക്കില്ല..പേരു കൊടുക്കില്ല... മാനം പോകും പോലും.....!! ഈ പറഞ്ഞ സാധനം പുരുഷന്മാർക്ക് ഇല്ലേ..? തലതിരിഞ്ഞ കുറെ നടപടികൾ.... ഇതെന്ത് ന്യായം ?? ഇതൊക്കെയാണ് സ്ത്രീകളുടെ ക്രൈം റേറ്റ് കുതിച്ചുയരാൻ കാരണം..
ഈ പറഞ്ഞതിനൊക്കെ സ്ത്രീകള്ക്ക് നേരെ അതിക്രമങ്ങൾ ഒന്നും നടക്കുന്നില്ല എന്ന് അർത്ഥമില്ല. അവയെ ചെറുത്തു തോല്പിക്കേണ്ടിയിരിക്കുന്നു.അതിനുള്ള ആവേശത്തിൽ കള്ള നാണയങ്ങളെ തിരിച്ചറിയാതെ പോകരുത് എന്നു മാത്രം.